GK News

ശ്വാസം പിടിച്ച് വെള്ളത്തിനടിയില്‍ എത്ര നേരം കഴിയാം?

മനുഷ്യര്‍ ഉള്‍?െപ്പടെയുള്ള സസ്തനികള്‍ വെള്ളത്തിനടിയില്‍ എത്തിയാല്‍ ഉടന്‍ സംഭവിക്കുന്ന ചില ശാരീരിക പ്രവര്‍ത്തനങ്ങളുണ്ട്. ഹൃദയമിടിപ്പ് കുറയുക എന്നുള്ളതാണ് ആദ്യം സംഭവിക്കുക. കൈകാലുകളിലെ രക്തം ശിരസിലേയ്ക്ക് കൂടുതലായി എത്തുക എന്നതാണ് അടുത്തത്. ഇത്തരം പ്രവര്‍ത്തനങ്ങളെ എല്ലാം ചേര്‍ത്ത് ഡൈവ് റിഫ്‌ളക്‌സ് എന്ന് പറയുന്നു. വെള്ളത്തിനടിയില്‍ ജീവിക്കുന്ന സസ്തനികള്‍ക്ക് ഈ പ്രവണത വളരെ സുദീര്‍ഘവും കാര്യക്ഷമവുമാണ്. അത് കൊണ്ട് തന്നെ അവയ്ക്ക് വെള്ളത്തിനടിയില്‍ കൂടുതല്‍ നേരം ചെലവഴിക്കുവാന്‍ കഴിയും. 
മനുഷ്യര്‍ക്ക് ഏകദേശം തൊണ്ണൂറു സെക്കന്റ് കഴിഞ്ഞാല്‍ ശ്വാസമെടുക്കേണ്ടി വരും. പരിശീലനവും ചില തരികിടവേലകളും കൊണ്ട് മനുഷ്യര്‍ ഈ അതിരുകള്‍ ലംഘിക്കാറുണ്ട്. 2016 ഫെബ്രുവരി 28 ന് സ്പെയിനിലെ അലേയ്ക്‌സ് സെഗുര വെന്‍ഡ്രെല്‍ വെള്ളത്തിനടിയില്‍ ശ്വാസമെടുക്കാതെ കഴിച്ച് കൂട്ടിയത് ഇരുപത്തിനാല് മിനിറ്റും മൂന്നു സെക്കന്റും ആണ്. റെക്കോഡ് തകര്‍ക്കുന്നതിനായുള്ള ശ്രമത്തിനു മുന്‍പ് ശുദ്ധമായ ഓക്‌സിജന്‍ ഉള്ളിലേയ്ക്ക് എടുത്തതിനു ശേഷമാണ് വെള്ളത്തിലേക്ക് അലേയ്ക്‌സ് മുങ്ങിയത്. 


June 04
12:53 2017

Write a Comment