GK News

സ്വപ്നലോകത്തിലെ നായ്ക്കുട്ടികള്‍

മൃഗങ്ങള്‍ പ്രത്യേകിച്ച് നായ്ക്കള്‍ സ്വപ്നം  കാണാറുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. 2011-ല്‍ എലികളില്‍ നടത്തിയ ഒരു പരീക്ഷണത്തിനിടയ്ക്ക് അവയുടെ തലച്ചോറില്‍, മനുഷ്യര്‍ സ്വപ്നം കാണുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയ്ക്ക് തുല്യമായ കാര്യങ്ങള്‍ സംഭവിക്കുന്നതായി കണ്ടു. പിന്നീട്  നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും എലികള്‍ സ്വപ്നം കാണാറുണ്ടെന്നു മനസ്സിലാക്കി. 
 ഇതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് നടന്ന പല പരീക്ഷണങ്ങളില്‍ നിന്നും എല്ലാ സസ്തനികളും സ്വപ്നം കാണുന്നുണ്ടെന്നു കണ്ടെത്തി. മനുഷ്യരോട് അടുപ്പമുള്ള നായ്ക്കളും പൂച്ചകളും ആണ് ഇതില്‍ മുന്‍ പന്തിയില്‍. നായ്ക്കളാകാട്ടെ കുരയിലൂടെയും മറ്റും കൂടുതല്‍ വിവരങ്ങള്‍ നമുക്ക് കൈമാറുന്നു.
എന്തൊക്കെ ആയിരിക്കാം ഇവര്‍ സ്വപ്നം കാണുന്നത്? പൂച്ചകള്‍ കാണുന്ന സ്വപ്നങ്ങളില്‍ ഭക്ഷണവും ശത്രക്കളും ആണെന്നാണ് നിഗമനം. സ്വപ്നങ്ങളില്‍ ഭക്ഷണവും ശത്രക്കളും കടന്നുവരുമ്പോള്‍ മനുഷ്യരുടെ തലച്ചോറില്‍ ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തരം നിഗമനത്തില്‍ എത്തുന്നത്. കുതിരകളിലും നായ്ക്കളിലും ഒക്കെ സമാനമായ മാറ്റങ്ങള്‍ കണ്ടിട്ടുണ്ട്.  എന്നാല്‍, ജലത്തില്‍ ജീവിക്കുന്ന സസ്തനികളില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
മൃഗങ്ങളുടെ സ്വപ്നത്തെ കുറിച്ച് മനുഷ്യന്‍ ചിന്തിച്ചു തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. 'ദി ഹിസ്റ്ററി ഓഫ് അനിമല്‍സ്' എന്ന പുസ്തകത്തില്‍ അരിസ്റ്റോട്ടില്‍ ഇതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.

June 06
12:53 2017

Write a Comment