GK News

ചില ശരീര രഹസ്യo

ശരീരത്തിലെ രക്തത്തിന്റെ നാലില്‍ ഒരു ഭാഗം ഉപയോഗിക്കുന്നത് തലച്ചോറാണ്.

ഒരു മനുഷ്യ ഹൃദയം ഒരു ദിവസം ഏതാണ്ട് 100000 തവണ മിടിക്കും. 36500000 പ്രാവശ്യത്തിലേറെ തവണയാണ് ഒരു വര്‍ഷം മനുഷ്യ ഹൃദയം മിടിക്കുക.
 
മനുഷ്യര്‍ക്ക് സ്വാദറിയുവാനുള്ള കഴിവിനേക്കാള്‍ 10000 മടങ്ങ് കഴിവുണ്ട് മണം തിരിച്ചറിയുവാന്‍.

മെലാനിന്‍ എന്ന പിഗ്മെന്റാണ് തൊലിയുടെ നിറം നിര്‍ണ്ണയിക്കുന്നത്. മെലാനിന്‍ കൂടുതല്‍ ഉള്ളവരുടെ തൊലിയുടെ നിറം കൂടുതല്‍ ഇരുണ്ടതായിരിക്കും. 

ഉറക്കത്തിന്റെ നാലില്‍ ഒരു ഭാഗം സമയം rapid eye movement (REM) എന്ന പേരില്‍ അറിയപ്പെടുന്ന കണ്ണുകളുടെ ദ്രുത ചലനങ്ങളുള്ള സമയമാണ്. ഈ സമയത്താണ് നമ്മള്‍ സ്വപ്നങ്ങള്‍ കാണുന്നത്. 

ഒരാളുടെ വിരലടയാളങ്ങള്‍ പോലെ മറ്റൊരാള്‍ക്ക് ഉണ്ടാവുകയില്ല എന്ന് നമുക്ക് അറിയാം. അത് പോലെ തന്നെയാണ് നാവിലെ അടയാളങ്ങളും. രണ്ടു പേരുടെ നാവിലെ അടയാളങ്ങള്‍ തമ്മില്‍ യാതൊരു സാമ്യവും ഉണ്ടാവുകയില്ല.

പ്രായപൂര്‍ത്തിയായവര്‍ ഒരു മിനിറ്റില്‍ ശരാശരി പത്ത് പ്രാവശ്യം മിഴി ചിമ്മുമ്പോള്‍ കുഞ്ഞുങ്ങള്‍ ഒന്നോ രണ്ടോ പ്രാവശ്യമേ ഒരു മിനിറ്റില്‍ മിഴി ചിമ്മാറുള്ളൂ.

നമ്മള്‍ കഴിക്കുന്ന ഭക്ഷണം ദഹിക്കണമെങ്കില്‍ കുറഞ്ഞത് പന്ത്രണ്ടു മണിക്കൂറെങ്കിലും ആവശ്യമാണ്.

June 09
12:53 2017

Write a Comment