SEED News

സീഡ് ജില്ലാതല പ്രവർത്തനോദ്ഘാടനം നാളെ: മന്ത്രി എ.കെ. ബാലൻ നിർവഹിക്കും

പാലക്കാട്: മാതൃഭൂമി സീഡ് പദ്ധതിയുടെ ഒമ്പതാംവർഷ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ തിങ്കളാഴ്ച നിർവഹിക്കും. സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന സന്ദേശവുമായി ഫെഡറൽബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബമ്മണൂർ ജി.എച്ച്.എസില് 10.30നാണ് പരിപാടി.
ഫെഡറൽബാങ്ക് ചീഫ് മാനേജർ സിന്ധു ആർ.എസ്.നായർ മുഖ്യ പ്രഭാഷണം നടത്തും. 
ജനപ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് പ്രതിനിധികളും ആശംസയർപ്പിക്കും. നാട്ടുമാഞ്ചോട്ടില് പദ്ധതിയിൽ പങ്കാളികളായവർക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടത്തും.
സീഡ് പദ്ധതിയുടെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലാതല പ്രവർത്തനോദ്ഘാടനം ചെറുമുണ്ടശ്ശേരി എ.യു.പി. സ്കൂളിൽ നടക്കും. മണ്ണാർക്കാട് വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിൽ നടക്കും.

June 10
12:53 2017

Write a Comment

Related News