SEED News

ഭാരതപ്പുഴയിലെ പ്‌ളാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്ത് 'പുഴമഴക്കുട്ടം'


 ഭാരതപ്പുഴയില്‍ നിന്നും ശേഖരിച്ച പ്‌ളാസ്റ്റിക്ക് മാലിന്യങ്ങളുമായി പുഴമഴക്കുട്ടം കൂട്ടായ്മ

ചെറുതുരത്തി: ഭാരതപ്പുഴയ്ക്കു ഭീഷണിയായി മാറിയ പ്‌ളാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്ത് പുഴയില്‍ 'പുഴമഴക്കുട്ടം' നടന്നു. ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വടക്കാഞ്ചേരി മേഘലയുടെ നേതൃത്വത്തില്‍ മാതൃഭൂമി സീഡ്, ക്ലബ്ല് എഫ്.എം, ചെറുതുരുത്തി അമ്യത വിദ്യാലയം എന്നിവര്‍ ചേര്‍ന്നാണ് പുഴയില്‍ മഴക്കാലപൂര്‍വ്വ പ്‌ളാസ്റ്റിക്ക് നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ടു പുഴമഴക്കുട്ടം സംഘടിപ്പിച്ചത്. റെയില്‍വേ പാലത്തിനു സമീപം പുഴയില്‍ കിടന്നിരുന്ന പ്‌ളാസ്റ്റിക്ക് മാലിന്യങ്ങള്‍ ഫോട്ടോഗ്രാഫര്‍മാരും, വിദ്യാര്‍ഥികളും, മാതൃഭൂമി പ്രവര്‍ത്തകരും ചേര്‍ന്നു നീക്കം ചെയ്തു. 20 ാളം ചാക്ക് നശിക്കാത്ത പ്‌ളാസ്റ്റിക്ക മാലിന്യങ്ങളാണ് ഇത്തരത്തില്‍ നീക്കം ചെയ്തത്. പുഴമഴക്കുട്ടം പരിപാടി ഷൊര്‍ണ്ണൂരിലെ സംസ്‌കൃതി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനും, രാജേഷ് അടക്കാപുത്തൂര്‍ ഉത്ഘാടനം ചെയ്തു. എ.കെ.പി.എ മേഘല പ്രസിഡന്റ് രാഹുല്‍ കല്ലുംപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മാതൃഭൂമി ക്ലബ്ല് എഫ്.എം ഹെഡ് മനോജ് കമ്മത്ത്, എ.കെ.പി.എ ജില്ല ജോ: സെക്രട്ടറി രാജേഷ് ഫെയ്രിംസ്, വൈസ് പ്രസിഡന്റ് സുബിന്‍ ചെറുതുരുത്തി, ഷാജി ലെന്‍സ്മാന്‍, സുനില്‍ വൈലത്തൂര്‍്, പ്രേമലത, ഡെന്നി പാളിക്കാട്, റഷീദ് കുഞ്ഞോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുഴയോരത്ത് നാട്ടുമാവിന്‍ തൈകള്‍ നടുകയും, പുഴ സംരക്ഷണത്തിനു ഏെകൃദാര്‍ഡ്യം പ്രകടിപ്പിച്ചു മനുഷ്യ ഇന്‍സ്റ്റാളേഷന്‍ ഒരുക്കുകയും ചെയ്തു. തുടര്‍ന്നു പുഴയില്‍ നിന്നെടുത്ത പ്‌ളാസ്റ്റിക്ക് മാലിന്യങ്ങള്‍ ഷൊര്‍ണ്ണൂര്‍ നഗരസഭക്കു കൈമാറി.


June 13
12:53 2017

Write a Comment

Related News