SEED News

എൻജിനീയർമാർ മണ്ണിനെ മറക്കരുത് -ഡോ. ബാലചന്ദ്രൻ കീഴോത്ത്



ധര്‍മശാല: എന്‍ജിനീയര്‍മാര്‍ മണ്ണിനെ മറക്കരുതെന്നും അവര്‍ മണ്ണിനെ മറക്കുമ്പോഴാണ് ദുരന്തങ്ങളുണ്ടാവുന്നതെന്നും ഡോ. ബാലചന്ദ്രന്‍ കീഴോത്ത് അഭിപ്രായപ്പെട്ടു. 
മാതൃഭൂമി സീഡ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് നടത്തിയ കണ്ടല്‍ പദ്ധതി മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
  മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. ശ്രീകുമാര്‍, പ്രൊഫ. ദയാ കൃഷ്ണന്‍കുട്ടി, പ്രൊഫ. എന്‍.ഐ.നാരായണന്‍, സി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ 'ജീവനീ'സംഘത്തിനാണ് ഒന്നാം സമ്മാനം. എം.ടെക് വിദ്യാര്‍ഥി വി.അരവിന്ദ് ശര്‍മ നയിച്ച സംഘത്തില്‍ ബി.ടെക് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ ശ്രുതികൃഷ്ണ, എ.ജോഷിത, അസ്ലനൂര്‍, നീനു മനോഹരന്‍, അയന, അശ്വതി, അക്ഷയ് കുമാര്‍, ചിന്നരാജ് എന്നിവരാണുണ്ടായിരുന്നത്. സംഘത്തിന് 25,000 രൂപയും സാക്ഷ്യപത്രവും സമ്മാനിച്ചു.
 മത്സരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം സാക്ഷ്യപത്രം നല്‍കി. 
മാതൃഭൂമി 'സീഡ്' ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ എച്ച്.എസ്.എസിനു സമീപം സംരക്ഷിക്കുന്ന കണ്ടല്‍ക്കാടിനെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം.








June 17
12:53 2017

Write a Comment

Related News