SEED News

ഉർസുലിൻ സ്കൂളിൽ ഫലവൃക്ഷത്തോട്ടം ഒരുക്കാൻ അർബൻ സൊസൈറ്റിയും സീഡും കൈകോർത്തു


പിലാത്തറ: അര്‍ബന്‍ കോ ഓപ്പ് സൊസൈറ്റിയും പരിയാരം ഉര്‍സുലിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബും കൈകോര്‍ത്ത് വിദ്യാലയ അങ്കണത്തില്‍ ഫലവൃക്ഷത്തോട്ടം ഒരുക്കുന്നു. സഹകരണവകുപ്പിന്റെ 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായാണ് സൊസൈറ്റി വിദ്യാലയത്തിന് വൃക്ഷത്തൈകള്‍ നല്‍കുന്നത്. 
സഹകരണ അസി. രജിസ്ട്രാര്‍ പ്ലാനിങ് കെ.ദിനേശ്ബാബു വൃക്ഷത്തൈകള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിപി, സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ ബിന്ദു സുരേന്ദ്രനാഥ്, സന്ധ്യ സഹദേവന്‍, ക്ലബ്ബംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനംചെയ്തു. പി.വി.സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. കെ.രാമദാസ്, എ.കെ.കൃഷ്ണന്‍, രശ്മി വര്‍മ, കെ.വൈജുലാല്‍, എം.അബ്ദുള്ള, പി.ശാന്ത, വി.രാജന്‍, കെ.പി.രേഖ എന്നിവര്‍ സംസാരിച്ചു.









June 17
12:53 2017

Write a Comment

Related News