SEED News

കാളകളിച്ചു വയലൊരുക്കി വിത്തെറിഞ്ഞു

പുറനാട്ടുകര: കാളകളിയുടെ നൃത്തച്ചുവടുകളും വിത്തുപ്പാട്ടിന്റെ ആരവത്തോടും കൂടി വിദ്യാലയ മുത്തത്തൊരുക്കിയ വയലില്‍ രക്തശാലിയെറിഞ്ഞ് കരനെല്‍ കൃഷിക്ക് ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരത്തിലെ സീഡ് അംഗങ്ങള്‍ തുടക്കം കുറിച്ചു. പഴമയുടെ കാര്‍ഷിക സംസ്‌കൃതിയുടെ പുനരാവിഷകരണം കുട്ടികളില്‍ അറിവും കൗതുകവും ഉണര്‍ത്തി. പാരമ്പര്യമായി കാളകളി നടത്തുന്ന കുടുംബത്തില്‍പ്പെട്ട സനല്‍കുമാറും ശരണും നീലാജ്ജനനും സംഘവുംപാളത്തൊപ്പിയും അണിഞ്ഞ് വിത്തെറിഞ്ഞ് പഴമയെ അടയാളപ്പെടുത്തി. പ്രചീനമായ നാടന്‍ നെല്‍വിത്തായ രക്തശാലിയാണ്ഞ കുട്ടികള്‍ നെല്‍ കൃഷിക്ക്ഞും തെരഞ്ഞെടുത്തത് ' .  പ്രമുഖ ജൈവകര്‍ഷകനായ ഇല്യാസാണ്  നെല്‍വിത്ത് കുട്ടികള്‍ക്ക് സമ്മാനിച്ചത്.ഔഷധ ഗുണമുള്ള രക്തശാലി അപൂര്‍വ്വമായ നെല്‍വിത്താണ്. നാടന്‍ വിത്ത് നാട്ടു നന്‍മക്ക് എന്ന സന്ദേശത്തോടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം സീഡ് ക്ലബ് സ്‌ക്കൂളില്‍ നടപ്പാക്കുന്നത്.അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ച്ച് വി - ഒചുമ്മാര്‍, ശ്രീരാമകൃഷ്ണ മoധിപതി സ്വാമി സദ്ഭവാനന്ദ, പ്രമുഖ കര്‍ഷകന്‍ അനന്തന്‍ മുത്തേടത്ത് എന്നിവര്‍ വിത്തു കുട്ടികള്‍ക്ക് കൈമാറാന്‍ എത്തിയിരുന്നു.ചടങ്ങില്‍ മാതൃക കര്‍ഷകനായി അനന്തന്‍ മുത്തേടത്തിനെ ആദരിച്ചു.സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ വി.എസ് ഹരികുമാര്‍, സ്‌കൂള്‍ PTAപ്രസിഡന്റ് രാമദാസ്, അധ്യാപക സീഡ് കോഡിനേറ്റര്‍ M Sരാജേഷ് അധ്യാപകരായ സഞ്ജയ് ദാമോ ധര്‍KG ഗീത, ശ്രീജ ചെങ്ങാട്ട്ശീ,  സന്തോഷ് TK നരേന്ദ്രന്‍ P N എന്നിവര്‍ പങ്കെടുത്തു     
ചിത്രം :16seed puranattukara: പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരത്തിലെ കരനെല്‍ കൃഷിയുടെ ഉത്ഘാടനം കാളകളിയുടെ അകമ്പടിയോടെ സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ വി.എസ് ഹരികുമാര്‍ നിര്‍വഹിക്കുന്നു 

June 17
12:53 2017

Write a Comment

Related News