SEED News

നടുഭാഗം എം.ഡി.യു.പി.സ്കൂളിന് അംഗീകാരത്തിന്റെ പൊന്തിളക്കം

പൂച്ചാക്കല്: പാഠ്യവിഷയങ്ങള്ക്കൊപ്പം പ്രകൃതിസ്നേഹവും പരമ്പരാഗത കൃഷിരീതികളും  സ്വായത്തമാക്കാന് കുട്ടികളെ സജ്ജരാക്കിയ സ്കൂളിന്റെ പ്രവര്ത്തനങ്ങള്ക്ക് അംഗീകാരത്തിന്റെ പൊന്തിളക്കം. തൈക്കാട്ടുശ്ശേരി നടുഭാഗം മണിയാതൃക്കല് എം.ഡി.യു.പി.സ്കൂളിലെ കുട്ടികളാണ് പ്രകൃതിയോടിണങ്ങിയുള്ള പ്രവര്ത്തനങ്ങളില്  മുന്നേറുന്നത്.
മാതൃകാ പ്രവര്ത്തനങ്ങള് കാഴ്ചവെച്ച ഈ സ്കൂള് കഴിഞ്ഞ വിദ്യാഭ്യാസ വര്ഷത്തെ മാതൃഭൂമി സീഡ് പ്രവര്ത്തനങ്ങളില് ചേര്ത്തല വിദ്യാഭ്യാസ ജില്ലയില് ഒന്നാംസ്ഥാനം നേടി. ചേര്ത്തല വിദ്യാഭ്യാസ ജില്ലയിലെ ജെം ഓഫ് സീഡ് ആയി ഈ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്ഥിനി  നവനീത തിരഞ്ഞെടുക്കപ്പെട്ടു.
  സ്കൂള്വളപ്പില് നിറഞ്ഞ കൃഷി വളരെ ശ്രദ്ധേയമാണ്. കുട്ടികളും അധ്യാപകരുമാണ് ഇവിടെ കൃഷിക്കാര്. സ്കൂളിലെ ഇടവേളകളില് പഠനത്തിന് ഒരു തടസ്സവുമില്ലാതെ പുതിയ കൃഷിഅധ്യായങ്ങള് രചിക്കപ്പെട്ടു. വെണ്ടയും മത്തനും ചീരയും പാവലും സ്കൂള്വളപ്പില് വിളഞ്ഞു.
വിഷമയമില്ലാത്ത ഈ ജൈവപച്ചക്കറികള് സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് മികച്ച വിഭവങ്ങളാകുകയും ചെയ്തു.
കുട്ടികളിലെ പാഠ്യേതര കഴിവുകള് വളര്ത്താൻ ഇവിടത്തെ അധ്യാപകരും പി.ടി.എ. കമ്മിറ്റിയും അശ്രാന്തപരിശ്രമം നടത്തുന്നു. സ്കൂളിലെ സീഡ് ക്ലബ്ബാണ് എല്ലാ പ്രവര്ത്തനങ്ങള്ക്കും നേതൃത്വം നല്കുന്നത്. സ്കൂളിലെ കാര്ഷിക ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഹെല്ത്ത് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് സീഡ് ക്ലബ്ബിന്റെ പ്രവര്ത്തനം.
പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, ഊര്ജ സംരക്ഷണം, ശുചിത്വം എന്നീ പ്രവര്ത്തനങ്ങളില് സ്കൂള് മാതൃകയാണ്.
സ്കൂളില് നടത്തിയ നാടന് ഭക്ഷ്യമേളയില് ചക്ക, മാങ്ങ തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങള് സ്ഥാനംപിടിച്ചു. അന്താരാഷ്ട്ര പയര്വര്ഷത്തോടനുബന്ധിച്ചാണ് ഭക്ഷ്യമേള നടത്തിയത്. പയര്വര്ഗങ്ങളുടെ പ്രദര്ശനവും നടത്തി.വായനദിനത്തോടനുബന്ധിച്ച് നടത്തിയ പുസ്തകോത്സവത്തില് ഒട്ടേറെ പുസ്തകങ്ങൾ ഇടംപിടിച്ചു.
കുട്ടികളുടെ വീടുകളിലെ സാഹചര്യങ്ങള് മനസ്സിലാക്കി അവരെ പഠനത്തിനും പാഠ്യേതര പ്രവര്ത്തനങ്ങള്ക്കും അനുയോജ്യരാക്കുന്ന പ്രത്യേക കര്മപദ്ധതിയാണ് സ്കൂളില് നടപ്പാക്കുന്നത്. സ്പന്ദനം എന്ന പേരില് സ്കൂളില് ഒരു വാര്ത്താപത്രിക പ്രസിദ്ധീകരിക്കുകയും ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും പരിഹാരമാര്ഗങ്ങള് തേടുന്നതിനും സെമിനാറുകള് ഉൾപ്പെടെ നിരവധി പരിപാടികള് സംഘടിപ്പിച്ചു. ലഹരിപദാർഥങ്ങള്ക്കെതിരേ ബോധവത്കരണ പരിപാടികളും നടത്തി.
തെരുവുനായ്ക്കള് ഉണ്ടാക്കുന്ന പ്രശ്നങ്ങള് പരിഹരിക്കണമെന്നാവശ്യപ്പെട്ട് റാലി നടത്തുകയും ചെയ്തു.
പ്രവര്ത്തനങ്ങള്ക്ക് സ്കൂള് മാനേജര് കെ.ആര്.അപ്പുക്കുട്ടന് നായര്, പ്രധാനാധ്യാപിക പി.കെ.പ്രഭ, സീഡ് കോ-ഓര്ഡിനേറ്റര് എല്.സുജാത, പ്രിയാമോള് കെ.ആര്., പ്രിയ എന്.കൈമള്, കെ.സിന്ധു, പി.ടി.എ.പ്രസിഡന്റ് വിനോദ്കുമാര് തുടങ്ങിയവര് നേതൃത്വം നല്കി.

June 24
12:53 2017

Write a Comment

Related News