SEED News

നിർമലഗിരി കോളേജിൽ സീഡ് ക്ലബ്ബിന്റെ പരിസ്ഥിതി വായനദിനം


കൂത്തുപറമ്പ്: കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പരിസ്ഥിതി വായനദിനാചരണം നടന്നു. 
പരിസ്ഥിതി സന്ദേശവും ക്ലാസും മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എന്‍.ജെ.സലീന അധ്യക്ഷതവഹിച്ചു.
 സീഡ് കോ ഓര്‍ഡിനേറ്റര്‍ ഡോ. റോസി ആന്റണി, ഡോ. സാലി ജോര്‍ജ്, ഡാനിയല്‍ റോക്കി എന്നിവര്‍ സംസാരിച്ചു. 
കോളേജിന് കൂത്തുപറമ്പ് ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന ചവറ്റുകുട്ടകള്‍ വൈസ് പ്രസിഡന്റ് ഒ.പ്രദീപന്‍, പ്രൊഫ. ഫിലോമിന ഏബ്രഹാം എന്നിവര്‍ പ്രിന്‍സിപ്പല്‍ ഡോ. സലീനയ്ക്ക് കൈമാറി. 




June 24
12:53 2017

Write a Comment

Related News