SEED News

നാട്ടുമാഞ്ചോട്ടിലേക്ക് ഹൃദയപൂർവം

കോങ്ങാട്: കോങ്ങാട് ഗവ. യു.പി. സ്കൂളിലെ കുട്ടികൾക്ക് പരിസ്ഥിതിദിനാചരണം വേറിട്ടൊരനുഭവമായി. നഷ്ടപ്പെടുന്ന നാട്ടുമാവുകളെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയാണ് പരിസ്ഥിതിദിനത്തിൽ അവർ പ്രാവർത്തികമാക്കിയത്.
മാതൃഭൂമി സീഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാട്ടുമാഞ്ചോട്ടിൽ എന്ന പരിപാടി ആവിഷ്കരിച്ചിട്ടുള്ളത്.
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ 1,100 കുട്ടികൾ വീടുകളിലെ നാട്ടുമാവുകൾ പരസ്പരം കൈമാറി സൗഹൃദം ഊട്ടിയുറപ്പിച്ചു. ഒപ്പം അവയുടെ സംരക്ഷണമേറ്റെടുക്കുകയും ചെയ്തു. ജൂൺ അഞ്ചിന് ലോകപരിസ്ഥിതിദിന പദ്ധതിക്ക് ഔപചാരികമായി തുടക്കംകുറിച്ചു.
കോങ്ങാട് ഗ്രാമപ്പഞ്ചായത്തംഗം എം.എസ്. ദേവദാസ് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.പി. ഗോപീകൃഷ്ണ അധ്യക്ഷതവഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ സുജാത, പ്രധാനാധ്യാപകൻ സി.സി. ജയശങ്കർ, എ.ആർ. രവിചന്ദ്രൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ഫീൽഡ് ട്രിപ്പ്, പോസ്റ്റർരചനാമത്സരം, പരിസ്ഥിതിക്വിസ് തുടങ്ങിയ പരിപാടികൾക്ക് രൂപംനൽകി.

June 24
12:53 2017

Write a Comment

Related News