SEED News

മഴക്കുഴി തീർത്ത് സീഡ് ക്ലബ്ബ്

നാടപറമ്പ്: മഴയെ മണ്ണിലിറക്കാൻ അഞ്ഞൂറിലധികം മഴക്കുഴികൾ തീർത്ത് കാരമ്പത്തൂർ എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്. മഴക്കുഴി നിർമിച്ചതിന്റെ പ്രഖ്യാപനത്തോടെ സ്കൂളിലെ ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.
സ്കൂൾ വികസനസമിതി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ ഒല്ലയിൽ ഏന്തി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക കെ.എം. മിനി അധ്യക്ഷയായി.
സീഡ് കോ-ഓർഡിനേറ്റർ കെ.പി. ദിലീപ്, ഒ.കെ. സവാദ്, വിജയൻ, ഗോപാലകൃഷ്ണൻ, മുരളി, കെ. പരമേശ്വരൻ, പി. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. മഴക്കുഴികൾ നിർമിച്ച സീഡ് ക്ലബ്ബിന് ഉപഹാരമായി വൃക്ഷത്തൈകളും നൽകി.

June 24
12:53 2017

Write a Comment

Related News