SEED News

പകർച്ചപ്പനി ബോധവത്കരണം; മാതൃഭൂമി ലഘുലേഖ വിതരണം തുടങ്ങി

പാലക്കാട്: പകർച്ചപ്പനി തടയാനുള്ള മാതൃഭൂമിയുടെ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ സ്കൂളുകളുടെ പങ്കാളിത്തത്തോടെ ലഘുലേഖവിതരണം തുടങ്ങി. പുത്തൂരിലെ മാതൃഭൂമി ഓഫീസിൽനടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. റീത്ത പി.എം.ജി.എച്ച്.എസ് സ്കൂളിലെ സീഡ് നന്മ ക്ലബ്ബംഗങ്ങൾക്ക് ലഘുലേഖ നൽകി ഉദ്ഘാടനം നിർവഹിച്ചു.
        സാംക്രമിക രോഗങ്ങളെക്കുറിച്ച് ഡി.എം.ഒ. കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. മാതൃഭൂമി ആരോഗ്യമാസിക തയ്യാറാക്കിയ ലഘുലേഖ വിദ്യാർഥികൾ വീടുകൾതോറും വിതരണം ചെയ്യും. വിവിധ സ്കൂളുകളിൽ ഈ പ്രവർത്തനം നടക്കും. വിവിധ പകർച്ചരോഗങ്ങൾ, അവയെ പ്രതിരോധിക്കേണ്ട മാർഗങ്ങൾ എന്നിവയടങ്ങുന്ന വിശദ വിവരങ്ങളാണ് ലഘുലേഖയിലുള്ളത്.
  ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ.എ. നാസർ, മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ്, പി.എം.ജി. സ്കൂളിലെ സീഡ് കോ-ഓർഡിനേറ്ററും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറുമായ ആശാരാജ്, വിദ്യാർഥീവിദ്യാർഥിനികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

June 24
12:53 2017

Write a Comment

Related News