SEED News

റംസാൻ കാരുണ്യം പകർന്ന് സീഡ് കൂട്ടായ്മ

കുമരംപുത്തൂർ: നിർധനരായ കുടുംബങ്ങൾക്ക് കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് പ്രവർത്തകരായ കുട്ടികൾ റംസാൻ കിറ്റുകൾ വിതരണംചെയ്തു. അരി, പച്ചക്കറി, എണ്ണ, തേങ്ങ, പഞ്ചസാര തുടങ്ങിയ നിത്യോപയോഗസാധങ്ങളടങ്ങിയ കിറ്റുകളാണ് കുട്ടികൾ ശേഖരിച്ച് അർഹരായവരുടെ വീടുകളിലെത്തിച്ചത്.
പ്രധാനാധ്യാപിക ഷേർളി ജെയിംസ് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ സി. വിജിത, ശോഭ തരകൻ, വിദ്യാർഥി പ്രതിനിധികളായ അക്ഷയ, ഷാജിത തുടങ്ങിയവർ നേതൃത്വം നൽകി.
 

June 24
12:53 2017

Write a Comment

Related News