SEED News

പ്ലാവിലക്കുമ്പിളിൽ മധുരംനൽകി പ്ലസ് വൺ വിദ്യാർഥികൾക്ക് വരവേൽപ്പ്



പാനൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പ്ലസ് ടു വിദ്യാര്‍ഥികള്‍ പ്ലാവിലക്കുമ്പിളില്‍ മധുരംനല്‍കി സ്വീകരിച്ചു. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് പ്രവര്‍ത്തകരും എന്‍.എസ്.എസ്. വൊളന്റിയര്‍മാരും ചേര്‍ന്നാണ് പുതിയ കൂട്ടുകാരെ മുന്തിരി, കൈതച്ചക്ക, പേരയ്ക്ക തുടങ്ങിയ പഴങ്ങള്‍നല്‍കി വരവേറ്റത്. 
കാംപസുകളില്‍ റാഗിങ് വര്‍ധിച്ചുവരുന്നുവെന്ന പരാതിയുയരുന്ന സാഹചര്യത്തില്‍ മുതിര്‍ന്നകുട്ടികള്‍ പുതിയ കൂട്ടുകാര്‍ക്ക് നല്കിയ വരവേല്‍പ്പ് പ്രകൃതിസൗഹൃദസന്ദേശംകൂടിയായി.






July 01
12:53 2017

Write a Comment

Related News