SEED News

പരിസ്ഥിതി സംരക്ഷണം; മുഖ്യമന്ത്രിക്ക് പിന്തുണയുമായി സീഡ് വിദ്യാര്‍ഥികള്‍

കോഴിക്കോട് :തിക്കോടി , വന്‍മുകം എളമ്പിലാട് എം.എല്‍.പി. സ്‌കൂള്‍ സീഡ് ക്ലബ് വിദ്യാര്‍ഥികള്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രിക്ക് കത്തുകളയച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി സന്ദേശമയച്ചിരുന്നു.

വയല്‍ നികത്തുന്നവരെയും വിഷപച്ചക്കറികള്‍ നല്കുന്നവരെയും ജയിലിലടയ്ക്കണമെന്നു വിദ്യാര്‍ഥികള്‍ കത്തിലൂടെ ആവശ്യപ്പെട്ടു. ചിങ്ങപുരം പോസ്റ്റോഫീസ് സന്ദര്‍ശിച്ചാണ് ഇവര്‍ കത്തയച്ചത്. സീഡ് ലീഡര്‍ ദിയ ലിനീഷ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി. നൂറുല്‍ ഫിദ, മാനസ് എസ്. ധനഞ്ജയ് എസ്. വാസ്, മുഹമ്മദ് ഫായിസ്, അമല്‍ ജാഫര്‍, പി.കെ. അബ്ദുറഹ്മാന്‍, എന്നിവര്‍ നേതൃത്വംകൊടുത്തു

July 03
12:53 2017

Write a Comment

Related News