SEED News

നാരോക്കാവ് ഹൈസ്‌കൂളില്‍ ഡ്രൈഡേ ആചരിച്ചു





എടക്കര : മാതൃഭൂമി സീഡിന്റെ 'ശുചിത്വം ആരോഗ്യം' പദ്ധതിയുമായി ബന്ധപ്പെട്ട് നാരോക്കാവ് ഹൈസ്‌കൂളില്‍ ഡ്രൈഡേ ആചരിച്ചു. പ്രദേശത്ത് പകര്‍ച്ചപ്പനിയും െഡങ്കിപ്പനിയും വ്യാപകമായതിനെത്തുടര്‍ന്നാണ് പരിപാടി നടത്തിയത്. സ്‌കൂളിലെ സീഡ്, എസ്.പി.സി, ഹെല്‍ത്ത് ക്ലബ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവയിലെ അംഗങ്ങളും, വഴിക്കടവ് പോലീസും ചേര്‍ന്നാണ് പരിപാടി നടത്തിയത്.
സീഡ് പ്രസിദ്ധീകരിച്ച് വിതരണംചെയ്ത 'പനി തടയാം' എന്ന ബുക്ക്‌ലെറ്റ് സ്‌കൂള്‍ ലീഡര്‍ അന്‍ഷിദയ്ക്ക് നല്കി വഴിക്കടവ് എ.എസ്.ഐ. കെ. ശിവന്‍ ഡ്രൈഡേ ഉദ്ഘാടനംചെയ്തു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സമീപവീടുകളിലും ബുക്ക്‌ലെറ്റ് വിതരണംചെയ്തു. പരിസര ശുചീകരണവും നടത്തി.
 െഡങ്കിപ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ചാര്‍ട്ടിന്റെ പ്രദര്‍ശനവും, ലഹരി വിരുദ്ധസന്ദേശം അടങ്ങിയ 'മോചനം' എന്ന നാടകവും അവതരിപ്പിച്ചു. പ്രഥമാധ്യാപകന്‍ പദ്മകുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷാന്റി ജോണ്‍, സിസി, സണ്ണി, മുസാഫിര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. അബ്ദുള്‍ മുജീബ്, സൂര്യകുമാര്‍, ടോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു.    

July 08
12:53 2017

Write a Comment

Related News