SEED News

അരൂർ സ്കൂളിൽ ‘ഒരു വീട്ടിൽ ഒരു കറിവേപ്പില’ പദ്ധതി തുടങ്ങി

അരൂർ: ഒരുവീട്ടിൽ ഒരു കറിവേപ്പില പദ്ധതിക്ക് അരൂർ ഗവ. സ്കൂൾ തുടക്കമിട്ടു.  മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൃഷിഓഫീസർ സഞ്ചു സൂസൺ മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കറിവേപ്പിൻ ത്തൈകൾ നൽകി. സ്കൂൾ വളപ്പിലും തൈകൾ നട്ടു.  വിവിധ ക്ലബ്ബുകളുടെ രൂപവത്കരണവും പരിസ്ഥിതി-സീഡ് ക്ലബുകളുടെ ലോഗോ പ്രകാശനവും നടത്തി.  ശാസ്ത്ര-ഗണിതശാസ്ത്ര ക്ലബുകൾ ശാസ്ത്ര നാടകങ്ങൾ അവതരിപ്പിച്ചു. പ്രഥമാധ്യാപിക ഡി.ഷൈനി, എൻ.എ. സലാം, എം.പി.സജിത്കുമാർ, ബി.അമ്പിളി, അലോഷ്യ ഡിസിൽവാ, പി.ജി.നിഷി, എം.ആർ. ഗോപി, എസ്.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.    

July 08
12:53 2017

Write a Comment

Related News