SEED News

പ്രകൃതിസംരക്ഷണത്തിനൊപ്പം സമൂഹനന്മയുമായി കടക്കരപ്പള്ളി കൊട്ടാരം യു.പി.സ്കൂള്

ചേര്ത്തല: പ്രകൃതിസംരക്ഷണത്തിനായുള്ള ചുവടുകൾക്കൊപ്പം സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുമാണ് കടക്കരപ്പള്ളി കൊട്ടാരം യു.പി.സ്കൂളിന്റെ നേട്ടം. മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരത്തില് ചേര്ത്തല വിദ്യാഭ്യാസജില്ലയില് രണ്ടാംസ്ഥാനത്തെത്തിയത് വേറിട്ട പ്രവര്ത്തനങ്ങളിലൂടെയായിരുന്നു.  നാട്ടുമാവ് സംരക്ഷണം, വയോജനങ്ങളെ ആദരിക്കല്, ഊര്ജസംരക്ഷണത്തിനായുള്ള ബോധവത്കരണ പ്രവര്ത്തനങ്ങള്, ഔഷധത്തോട്ടനിര്മാണം, പൊതുകുളം-കിണര് എന്നിവ ശുദ്ധീകരിക്കല്, വിഷരഹിത പച്ചക്കറികൃഷി, മഴക്കുഴി നിര്മാണം, കരനെല്കൃഷി, മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ബോധവത്കരണ പ്രവര്ത്തനങ്ങള്, ശലഭോദ്യാനം ഒരുക്കല് തുടങ്ങിയവയാണ് കഴിഞ്ഞവര്ഷം ഏറ്റെടുത്ത പ്രധാന പദ്ധതികള്. 
   സ്കൂളില് മാതൃകാപരമായ കൃഷികളാണ് നടത്തിയത്. വിഷരഹിത ജൈവകൃഷിയുടെ സന്ദേശം സമൂഹത്തിലെത്തിക്കാന് കഴിയുന്ന രീതിയിലായിരുന്നു സീഡ്ക്ലബ്ബിന്റെ പ്രവര്ത്തനം. സ്കൂളിനു പുറത്തേക്കും പ്രവര്ത്തനങ്ങള് നടത്തിയപ്പോള് വിദ്യാർഥികള്ക്കൊപ്പം പൊതുസമൂഹവും പ്രവര്ത്തനങ്ങളില് പങ്കാളികളായി.  സീഡ് കോ ഓര്ഡിനേറ്റര് കെ.പി.സന്ധ്യ, പ്രഥമാധ്യാപിക ടി.ചന്ദ്രലേഖ എന്നിവരുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും പി.ടി.എ.യുടെയും പങ്കാളിത്തത്തിലും പിന്തുണയിലുമായിരുന്നു പ്രവര്ത്തനങ്ങള്. 

July 08
12:53 2017

Write a Comment

Related News