SEED News

വിദ്യാര്‍ഥികള്‍ അധ്യാപകരായി; പകര്‍ച്ചവ്യാധികള്‍ക്കെതിരേ ബോധവത്കരണത്തിനായി

തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അധ്യാപകരായി പകര്‍ച്ചവ്യാധികള്‍ക്കെതിരേ പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണ ക്ലാസെടുത്തു. കേരളത്തില്‍ പനി മരണങ്ങള്‍ വര്‍ധിക്കുമ്പോള്‍ വിവിധതരം പനികളും അവയുടെ ലക്ഷണങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെപ്പറ്റി പൊതുജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിലെ 'സീഡ്', 'നന്മ' ക്‌ളബ്ബിലെ കുട്ടികളുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.ജലദോഷം, ഡെങ്കിപ്പനി, എച്ച്.വണ്‍ എന്‍.വണ്‍, എലിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി എന്നീ പനികളെപ്പറ്റി കുട്ടികള്‍ ക്ലാസെടുത്തു. തുടര്‍ന്ന് ക്ലാസ് അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് ക്വിസ് മത്സരവും നടത്തി. ആരോഗ്യശീലങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമായിട്ടാണ് മാര്‍ട്ടിന്‍ ബിജു, ആനന്ദ് ജോ നെടുങ്കല്ലേല്‍, ആന്‍മരിയ ജോസ്, അലീന ജോജി, സോന ഫെലിക്‌സ്, ഇര്‍ഫാന്‍ കബീര്‍, സലാഹുദ്ദീന്‍ ആയൂബി, അനില്‍ഡ കെ.ബിജു, മരിയാ വില്‍സണ്‍ എന്നീ കുട്ടികള്‍ ക്ലാസെടുത്തത്.മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ റ്റി.കെ.സുധാകരന്‍ നായര്‍ കുട്ടികളുടെ ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഉമാദേവി ലഘുലേഖയുടെ വിതരണോദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റര്‍ ജെയ്‌സണ്‍ ജോര്‍ജ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കോ-ഓര്‍ഡിനേറ്റര്‍മാരായ അനീഷ് കെ.ജോര്‍ജ്, ബിന്ദു ഒലിയപ്പുറം അധ്യാപകരായ ഷിന്റോ ജോര്‍ജ്, റ്റിഷാ ജോസ്, ബീനാമോള്‍ ജോസഫ്, സിസ്റ്റര്‍ ഷിജി ജോസഫ്, മിനിമോള്‍ ആര്‍., പി.ടി.എ. പ്രസിഡന്റ് പ്രിന്‍സ് അഗസ്റ്റിന്‍, എം.പി.ടി.എ. പ്രസിഡന്റ് ലുധിയാമോള്‍ ജയമോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


July 11
12:53 2017

Write a Comment

Related News