SEED News

വന്‍മുകം എളമ്പിലാട് എം.എല്‍.പി. സ്‌കൂളില്‍ അന്നം അമൃതം പദ്ധതി

കോഴിക്കോട്: ചിങ്ങപുരം വന്‍മുകം എളമ്പിലാട് എം.എല്‍.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബും പി.ടി.എ.യും ചേര്‍ന്ന് അന്നം അമൃതം പദ്ധതി തുടങ്ങി. ഇതിലൂടെ ഇടവേള ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ വൈവിധ്യവത്കരിക്കും. പാഴാകുന്ന അന്നത്തിന്റേയും ഭക്ഷണത്തിന്റേയും കണക്ക് സീഡ് ലീഡറുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നുണ്ട്. ഓരോദിവസവും അതാത് ക്ലാസിലെ മികച്ച കുട്ടിയെ കണ്ടെത്തും. മികച്ച ഭക്ഷണക്രമം പാലിച്ച ക്ലാസിന് മാസാവസാനം സമ്മാനം നല്‍കും.
 ഡോ. കെ.എം.പി. ഫര്‍ഹാന ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എന്‍. ശ്രീഷന അധ്യക്ഷത വഹിച്ചു. സീഡ് ലീഡര്‍ ദിയാ ലിനീഷ് ഭക്ഷണപ്രതിജ്ഞ ചൊല്ലി. മാതൃഭൂമി സീഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ എം. വിനയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക എന്‍.ടി.കെ. സീനത്ത്, പി.എസ്. ശ്രീല, കെ. സുജില, വി.ടി. ഐശ്വര്യ, പി. നൂറുല്‍ ഫിദ തുടങ്ങിയവര്‍ സംസാരിച്ചു.

July 13
12:53 2017

Write a Comment