SEED News

മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസ ജില്ല അധ്യാപക ശില്പശാല നടത്തി

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല എ.ഇ.ഒ. സി.ഡി.ആസാദ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസ ജില്ല അധ്യാപക ശില്പശാല നടത്തി. എൻ.എസ്.എസ്.താലൂക്ക് യൂണിയൻ ഹാളിൽ എ.ഇ.ഒ. സി.ഡി.ആസാദ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ബോധവത്കരണം കുട്ടികളിൽ എത്തിക്കുന്നതിന് മാതൃഭൂമി സീഡ് നല്കുന്ന പങ്ക് നിസീമമാണെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറൽബാങ്ക് ആലപ്പുഴ ചീഫ് മാനേജർ പ്രീതാ ബാലൻ ആശംസ നേർന്നു. മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ് കുമാർ അധ്യക്ഷനായി. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.എ.ബാബു ക്ലാസ് നയിച്ചു. 
ചീഫ് റിപ്പോർട്ടർ എസ്.ഡി.വേണുകുമാർ, സീഡ് എസ്.പി.ഒ. സി.വി.എസ്.ജോൺസൺ എന്നിവർ പ്രസംഗിച്ചു. സീഡ് ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു. മുൻ വർഷങ്ങളിലെ ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർമാരായ വിനോദ് രാജൻ (യു.പി.എസ്.പുന്നപ്ര), സുരേഷ്കുമാർ (എസ്.ഡി.വി.ജി.യു.പി.നീർക്കുന്നം), കെ.എസ്.സ്നേഹലത (എസ്.ഡി.വി.ബോയ്സ് എച്ച്.എസ്.) എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.ചിത്രകലാ അധ്യാപകർ തയ്യാറാക്കിയ നന്മമരം എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു

July 15
12:53 2017

Write a Comment

Related News