SEED News

‘വരട്ടെ ആറ് ’ പ്രവര്ത്തനങ്ങള് കാണാന് പഞ്ചാബിലെ ഇക്കോ ബാബ ഇന്നെത്തും

ചെങ്ങന്നൂര്: പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് പഞ്ചാബിലെ ബല്ബീര് സിങ് സീഖേവാള്, പുനരുജ്ജീവന പ്രവര്ത്തനങ്ങള് കാണാന് വരട്ടാറിലെത്തും. ‘ഇക്കോ ബാബ’ എന്നറിയപ്പെടുന്ന ഇദ്ദേഹം 160 കി.മി. നീളമുള്ള പഞ്ചാബിലെ കാളിബെന് നദി വീണ്ടെടുത്തതിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 
പിന്നീട്, ജലസംരക്ഷണ പ്രവര്ത്തനങ്ങളുടെ മുന്നണിപ്പോരാളിയായ ഇദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ടൈം മാസികയുടെ ഹീറോ ഓഫ് എന്വയേണ്മെന്റ് അവാര്ഡും ലഭിച്ചിട്ടുണ്ട്.  
 ഇടനാട്ടിലെ വഞ്ചിപ്പോട്ടില്ക്കടവ് മുതല് വരട്ടാര് അവസാനിക്കുന്ന ഇരമല്ലിക്കരയിലെ വാളത്തോടുവരെയുള്ള ഭാഗം അദ്ദേഹം സന്ദര്ശിക്കും.  പ്രാവിന്കൂടിനു സമീപം ആറാട്ടുകടവില് ചൊവ്വാഴ്ച 10ന് എത്തുന്ന അദ്ദേഹത്തെ  ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്., പാണ്ടനാട് എസ്.വി.എച്ച്.എസ്.എസ്., തിരുവന്വണ്ടൂര് എച്ച്.എസ്.എസ്. എന്നീ വിദ്യാലയങ്ങളിലെ മാതൃഭൂമി സീഡ് വിദ്യാർഥികള് സ്വീകരിക്കും.
 തുടര്ന്നു നടക്കുന്ന യോഗം കെ.കെ.രാമചന്ദ്രന്നായര് എം.എല്.എ. ഉദ്ഘാടനം ചെയ്യും.
   തുടര്ന്ന് കുറ്റൂര് പഞ്ചായത്തിലെ ശ്രമദാനത്തിലും ബാബ പങ്കെടുക്കുമെന്ന് തിരുവന്വണ്ടൂര് ഗ്രാമപ്പഞ്ചായത്ത് ഉപാധ്യക്ഷന്റെ ചുമതല വഹിക്കുന്ന മനു തെക്കേടത്ത്, സംയോജകന് ശ്രീരാജ് ശ്രീവിലാസം എന്നിവര് അറിയിച്ചു.
 സെക്രട്ടറിയും മാധ്യമ പ്രവര്ത്തകനുമായ പാല്സിങ്ങിനൊപ്പമാണ് ബല്ബീര് സിങ്ങിന്റെ സന്ദര്ശനം.

പിന്തുണയുമായി ചലച്ചിത്രതാരം ദേവനും
ചെങ്ങന്നൂര്: വരട്ടാര് പുനരുജ്ജീവനത്തിന് പിന്തുണയുമായി ചലച്ചിത്രതാരം ദേവന് ബുധനാഴ്ച എത്തും. വരട്ടാറിന്റെ ഉത്ഭവസ്ഥാനമായ പുതുക്കുളങ്ങര പടനിലത്ത് രണ്ടിന് നദീവന്ദനവും നദീസംരക്ഷണ പ്രതിജ്ഞയെടുക്കലും നടക്കും. 
 പരിപാടി ദേവന് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് ഒ.എസ്.ഉണ്ണികൃഷ്ണന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കെ.കെ.രാമചന്ദ്രന് നായര് എം.എല്.എ. മുഖ്യപ്രഭാഷണം നടത്തും. നാഷണല് ഫോറം ഫോര് പീപ്പിള്സ് റൈറ്റ്സ് ജില്ലാ പ്രസിഡന്റ് ബി.കൃഷ്ണകുമാര് അധ്യക്ഷത വഹിക്കും.

July 15
12:53 2017

Write a Comment

Related News