SEED News

വരട്ടാര് കാണാന് പഞ്ചനദികളുടെ ദേശത്തുനിന്ന് പരിസ്ഥിതി പ്രവര്ത്തകര് എത്തി

പഞ്ചാബിലെ പരിസ്ഥിതി പ്രവര്ത്തകരായ പാല്സിങ് നെവ്ലി, ഗുരുവിന്ദര്സിങ് ബോപ്പറെ  എന്നിവര്കാളീബെന് നദിയുടെ  പുനരുജ്ജീവന പ്രവര്ത്തനങ്ങള് പ്രതിപാദിക്കുന്ന സി.ഡിയും 
പുസ്തകവും കെ.കെ. രാമചന്ദ്രന്നായര് എം.എല്.എയ്ക്ക് നല്കുന്നു.

ചെങ്ങന്നൂര്: വരട്ടാര് പുനരുജ്ജീവന പ്രവര്ത്തനങ്ങള് കാണാന് പഞ്ചാബിലെ പരിസ്ഥിതി പ്രവര്ത്തകര് എത്തി. പാല്സിങ് നെവ്ലി, ഗുരുവിന്ദര്സിങ് ബോപ്പറെ എന്നിവരാണ് ചൊവ്വാഴ്ച വരട്ടാര് സന്ദര്ശിച്ചത്.
 160 കിലോമീറ്റര് നീളമുള്ള പഞ്ചാബിലെ കാളീബെന് നദിയുടെ വീണ്ടെടുപ്പിനുവേണ്ടി പ്രവര്ത്തിച്ചവരാണ് ഇവര്. ഇക്കോ ബാബ എന്നറിയപ്പെടുന്ന ബല്ബീര് സിങ് സീഖേവാളിന്റെ നേതൃത്വത്തിലാണ് 16 വര്ഷംകൊണ്ട് നദി വീണ്ടെടുത്തത്. അദ്ദേഹത്തിന്റെ സഹപ്രവര്ത്തകരാണ് ഇരുവരും. 
 ചൊവ്വാഴ്ച പത്തരയോടെ കൂറ്റൂര് ആറാട്ടുകടവിലെത്തിയ ഇരുവരെയും ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്., പാണ്ടനാട് എസ്.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ സീഡ് വിദ്യാര്ഥികള് വഞ്ചിപ്പാട്ടുപാടി വരവേറ്റു. തുടര്ന്ന് നടന്ന യോഗം കെ.കെ.രാമചന്ദ്രന്നായര് എം.എല്.എ. ഉദ്ഘാടനം ചെയ്തു. കാളീബെന് നദിയുടെ പുനരുജ്ജീവന പ്രവര്ത്തനങ്ങള് പ്രതിപാദിക്കുന്ന സി.ഡി.യും പുസ്തകവും പാല്സിങ് എം.എല്.എ.യ്ക്ക് നല്കി. പ്രവര്ത്തനങ്ങള്ക്ക് ഇക്കോ ബാബയുടെ ആശംസ അറിയിച്ചു.  
   പുതുക്കുളങ്ങര ചപ്പാത്ത്, വഞ്ചിപ്പോട്ടില്ക്കടവ്, ആനയാര്, പ്രയാറ്റ് കടവ് തുടങ്ങിയ സ്ഥലങ്ങളില് സന്ദര്ശനം നടത്തി. ഉച്ചയ്ക്ക് പുതുക്കുളങ്ങരയില് ഇവര്ക്കായി ഇളനീരും കപ്പപുഴുക്കും ഒരുക്കിയിരുന്നു. 
കുറ്റൂര് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, രാജലക്ഷ്മി, രശ്മി സുഭാഷ്, മനു തെക്കേടത്ത്, ടി.ഗോപി, എസ്.രഞ്ജിത്ത്, വത്സമ്മ എബ്രഹാം, ശ്രീരാജ് ശ്രീവിലാസം, പള്ളിയോട സേവാസംഘം പ്രതിനിധികള്, രാഷ്ട്രീയ പ്രവര്ത്തകര്, സാമുദായിക നേതാക്കള് തുടങ്ങിയവര് പങ്കെടുത്തു. 

July 15
12:53 2017

Write a Comment

Related News