SEED News

സ്വീകരിക്കാന് മാതൃഭൂമി സീഡ് വിദ്യാർഥികളും

പഞ്ചാബി പരിസ്ഥിതി പ്രവര്ത്തകരായ പാല്സിങ്ങിനേയും ഗുരുവീന്ദര് സിങ്ങിനേയും സ്വീകരിക്കാനെത്തിയ മാതൃഭൂമി സീഡ് വിദ്യാർഥികള്

ചെങ്ങന്നൂര്: നദിയെ അമ്മയായി കാണാനുള്ള മനസ്സുണ്ടാകണമെന്ന് പഞ്ചാബി പരിസ്ഥിതി പ്രവര്ത്തകരായ  പാല്സിങ്ങും ഗുരുവീന്ദര് സിങ്ങും. 
സ്വീകരിക്കാനെത്തിയ മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു ഇവര്.
 മലിനീകരണം അടക്കമുള്ളവ ഇല്ലാതാകണമെങ്കില് ജലാശയങ്ങളോട് ആത്മീയ സമീപനം വേണം. മനുഷ്യനില്ലാതെയും ജലമുണ്ടാകും എന്നാല്, ജലമുണ്ടെങ്കിലേ മനുഷ്യനുള്ളൂ എന്നത് മറക്കരുത്.   മനുഷ്യപ്രയത്നത്താല് പഞ്ചാബിലെ കാളീബെന് നദി വീണ്ടെടുത്തതിനെപ്പറ്റി അവര് വിശദീകരിച്ചു.  നദിയില് നിന്നെടുത്ത ചെളിയും മണ്ണും തന്നെ ഉപയോഗിച്ച് പാതഒരുക്കിയും വൃക്ഷങ്ങള് നട്ടുപിടിപ്പിച്ചതിനെപ്പറ്റിയും ഇവര് കുട്ടികളോട് പറഞ്ഞു. ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്., പാണ്ടനാട് എസ്.വി.എച്ച്.എസ്.എസ്. എന്നീ വിദ്യാലയങ്ങളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് വഞ്ചിപ്പാട്ടുപാടിയാണ് ഇവരെ സ്വീകരിച്ചത്. 
സീഡ് കോ ഓര്ഡിനേറ്റര്മാരായ ആര്.രാജേഷ്, ആര്.രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തില് അറുപതോളം കുട്ടികള് എത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.കൃഷ്ണകുമാര്, എസ്.വി.എച്ച്.എസ്.എസ്. മാനേജര് വി.എസ്.ഉണ്ണികൃഷ്ണപിള്ള, വിദ്യാകൃഷ്ണന്, ശ്രീജ ജി.നായര് തുടങ്ങിയവര് ഒപ്പമുണ്ടായിരുന്നു. 

July 15
12:53 2017

Write a Comment

Related News