SEED News

കുട്ടിക്കര്‍ഷകര്‍ക്ക് കളക്ടറുടെ അഭിനന്ദനം







തിരൂരങ്ങാടി: പഠനവേളയിലെ ഒഴിവുദിനങ്ങളില്‍ വയലിലിറങ്ങി നെല്ലു വിളയിച്ച കുട്ടിക്കര്‍ഷകര്‍ക്ക് കളക്ടര്‍ അമിത് മീണയുടെ അഭിനന്ദനം. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.സ്‌കൂളിലെ ദേശീയഹരിതസേനയിലേയും മാതൃഭൂമി സീഡിലെയും അംഗങ്ങളാണ് വാളക്കുളം വയലില്‍ നെല്‍ക്കൃഷിയിറക്കി വിജയം കൈവരിച്ചത്. 
കഴിഞ്ഞ രണ്ടുവര്‍ഷമായി വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ കൃഷിചെയ്ത് അരി വിപണിയിലെത്തിക്കുന്നുണ്ട്. കതിര്‍മണി എന്നുപേരിട്ട അരി ഈ വര്‍ഷം വിപണിയിലിറക്കുന്നത് കളക്ടര്‍ അമിത് മീണ ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികളെ അഭിനന്ദിച്ച് കളക്ടര്‍ പിന്നീട് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റുചെയ്തു. മണ്ണിനെ സ്‌നേഹിക്കുന്ന, മണ്ണില്‍നിന്നും പൊന്നുവിളയിച്ച വിദ്യാര്‍ഥികളെ കണ്ടുമുട്ടി എന്ന സന്ദേശത്തോടെയാണ് കളക്ടറുടെ പോസ്റ്റ്.
 അരിക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി മാറണമെങ്കില്‍ കൂടുതല്‍ യുവാക്കളും വിദ്യാര്‍ഥികളും കാര്‍ഷിക മേഖലയിലേക്ക് കടന്നുവരണമെന്നും കളക്ടര്‍ സന്ദേശത്തില്‍ പറഞ്ഞു.


July 17
12:53 2017

Write a Comment