SEED News

പനമ്പറ്റയിൽ സീഡ് ക്ലബ്ബ് രൂപവത്കരിച്ചു



പനമ്പറ്റ: പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തനത്തിന് മാതൃകയായ മാതൃഭൂമിയുടെ സീഡ് ക്ലബ്ബ് പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ രൂപവത്കരിച്ചു. കഴിഞ്ഞവര്‍ഷം നടത്തിയതുപോലെ നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സീഡിലെ കുട്ടികള്‍ തീരുമാനിച്ചു. 
നാടിന്റെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയോടെയാണ് പനമ്പറ്റയിലെ സീഡ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യമേള, സീഡ് പോലീസ്, കാരുണ്യസ്പര്‍ശം, പ്രകൃതിപഠനയാത്ര, മാവിന്‍തൈ നടീല്‍ തുടങ്ങിയവ കുട്ടികള്‍ നടത്തിയത് ശ്രദ്ധേയമായിരുന്നു. യോഗത്തില്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.ചേതസ് സംസാരിച്ചു. കണ്‍വീനറായി ടി.അയനയയും ജോ. കണ്‍വീനറായി പ്രയോണിനെയും തിരഞ്ഞെടുത്തു.


 















July 19
12:53 2017

Write a Comment

Related News