SEED News

നാട്ടിപ്പാട്ടിന്റെ ഈണത്തിൽ ഞാറ് നട്ട് വിദ്യാർഥികൾ



പിലാത്തറ: പാഠപുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാര്‍ഷികപാരമ്പര്യ സംസ്‌കൃതിയെ തൊട്ടറിയാന്‍ വിദ്യാര്‍ഥികള്‍ പാടത്തിറങ്ങി. 
കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റും മാതൃഭൂമി പരിസ്ഥിതി സീഡ് ക്ലബ്ബും കൊരവയല്‍ പാടശേഖരസമിതിയും ചേര്‍ന്നാണ് ഞാറുനടീല്‍ ഉത്സവം നടത്തിയത്. പാടശേഖരസമിതി ഉഴുത് മറിച്ചിട്ട വയലില്‍ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടിപ്പാട്ടിന്റെ ഈണത്തില്‍ ഞാറുനട്ടു. 
പഞ്ചായത്തംഗം യു.ഭാസ്‌കരന്‍, പ്രിന്‍സിപ്പല്‍ കെ.വി.രാജന്‍, കൃഷി അസിസ്റ്റന്റ് കെ.ജയന്തി, രമേഷ്ബാബു, പി.മനോജ്, കെ.രാജാസ്, രതീഷ് കഴകക്കാരന്‍, പി.വി.അനുപമ, പി.ഷീബ, ഗിരീഷ് തായമ്പത്ത് എന്നിവര്‍ സംസാരിച്ചു.





 















July 19
12:53 2017

Write a Comment

Related News