SEED News

മാതൃഭൂമി സീഡ് കുട്ടനാട് വിദ്യാഭ്യാസ ജില്ലാ അധ്യാപക ശില്പശാല

നെടുമുടി: മാതൃഭൂമി സീഡ് കുട്ടനാട് വിദ്യാഭ്യാസ ജില്ലാ അധ്യാപക ശില്പശാല നടത്തി. നെടുമുടി വിദ്യാധിരാജ എന്.എസ്.എസ്. ഓഡിറ്റോറിയത്തില് നടന്ന പരിപാടി സോഷ്യല് ഫോറസ്ട്രി ആലപ്പുഴ റേഞ്ച് ഓഫീസര് കെ. നസ്രുദീന്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വനസമ്പത്തും ജൈവസമ്പത്തും സംരക്ഷിക്കുക എന്നതാണ് ഈ കാലഘട്ടത്തില് മനുഷ്യന്റെ പരമ പ്രധാന കടമയെന്ന് അദ്ദേഹം പറഞ്ഞു. ജൈവസമ്പത്തിനാണ് മറ്റെന്തിനേക്കാളും പ്രാധാന്യം നല്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള മാതൃഭൂമി സീഡിന്റെ പ്രവര്ത്തനം മാതൃകാപരമെന്നും നസറുദ്ദീന്കുഞ്ഞ് പറഞ്ഞു. ഫെഡറല് ബാങ്ക് പ്രതിനിധി ടി. കിരണ് വിക്രം ആശംസകള് നേര്ന്നു. മതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര് സി.സുരേഷ് കുമാര് അധ്യക്ഷനായി. മാതൃഭൂമി സ്റ്റാഫ് റിപ്പോര്ട്ടര് കെ.എ.ബാബു ക്ലാസ് നയിച്ചു. സീഡ് എസ്.പി.ഒ. സി.ബിജു, സര്ക്കുലേഷന് എക്സിക്യുട്ടീവ് എം.ദിനൂപ് എന്നിവര് പ്രസംഗിച്ചു. സീഡിന്റെ വിവിധ പ്രവര്ത്തനങ്ങള് വിശദീകരിക്കുന്ന ഡോക്യുമെന്ററികൾ പ്രദര്ശിപ്പിച്ചു. അധ്യാപകരായ വി.വിനീത (ഗവ. എച്ച്.എസ്. കിടങ്ങറ), ആര്. രാജേഷ് (ടി.എച്ച്.എസ്. യു.പി.എസ്. തകഴി) എന്നിവര് സീഡ് പ്രവര്ത്തങ്ങളുടെ മുന്കാല അനുഭവങ്ങള് പങ്കുവച്ചു.  

July 21
12:53 2017

Write a Comment

Related News