SEED News

ചെല്ലാര്‍കോവില്‍ എന്‍.എസ്.എസ്. എല്‍.പി.എസില്‍ മാതൃഭൂമി 'സീഡ്' തുടങ്ങി......

ചെല്ലാർകോവിൽ. എൻ എസ് എസ് എൽ പി സ്കൂളിൽ 2017-2018 അധ്യയന വർഷത്തെ മാതൃഭൂമിSeed പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ 1 ഏക്കർ സ്ഥലം കൃഷിക്ക് അനുയോജ്യമാക്കിത്തീർത്തു.പുറ്റടി കൃഷി ഭവനിൽ നിന്നു ലഭിച്ച വിത്തുകൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിതയ്ക്കുകയും ചെയ്തു.വെണ്ട, വഴുതന, പയർ, ബീൻസ്, പാവൽ ചീര, ചീനി എന്നിവ കൂടാതെ 30 വാഴവിത്തുകളും നടുകയുണ്ടായി. പ്രകൃതിയെ സംരക്ഷിക്കുന്നതിനും സ്നേഹിക്കുന്നതിനുമുള്ള മനോഭാവം കുട്ടികളിൽ വളർത്തിയെടുക്കുന്നതിന് ഇത്തരം പ്രവർത്തനത്തിലൂടെ സാധിക്കുന്നു .രക്ഷിതാക്കളുടെ സഹകരണത്തോടെ മഴക്കുഴികൾ നിർമ്മിക്കുന്നതിന് കഴിഞ്ഞു. കുട്ടികളുടെയും ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നത് അധ്യാപകരിലും ആവേശം ഉണർത്തുന്നു.പ്രധാനാധ്യാപിക ധന്യ പ്രഭാത് ,സീഡ് കോർഡിനേറ്റർ അശോക് വി ,അധ്യാപകനായ അജിത്ത് പി എസ് എന്നിവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു

July 29
12:53 2017

Write a Comment

Related News