SEED News

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉത്തരപ്പള്ളിയാര് സംരക്ഷണയാത്ര ഇന്ന്


ചെങ്ങന്നൂര് : മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉത്തരപ്പള്ളിയാര് സംരക്ഷണയാത്ര ശനിയാഴ്ച നടക്കും. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയര്സെക്കന്ഡറി  ഹരിതം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 
സര്വേ നടപടികള് വേഗത്തിലാക്കുക, ജനകീയ കൂട്ടായ്മകള് രൂപവത്കരിക്കുക എന്നീ ആവശ്യങ്ങള് ഉന്നയിച്ചാണ് കുട്ടികള് യാത്ര നടത്തുന്നത്.
  പത്തരയ്ക്ക് കോടുകുളഞ്ഞിയില്നിന്ന് ആരംഭിക്കുന്ന യാത്ര ഹൗസിങ് ബോര്ഡ് ചെയര്മാനും പരിസ്ഥിതി പ്രവര്ത്തകനുമായ പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി സംഘടനകളും പഞ്ചായത്ത് പ്രസിഡന്റുമാര് അടക്കമുള്ള ജനപ്രതിനിധികളും പങ്കെടുക്കും.   

August 01
12:53 2017

Write a Comment

Related News