SEED News

പച്ചക്കറിവിത്ത് വിതരണം ചെയ്തു

മണക്കാട്: ചിറ്റൂര്‍ ഗവ.എല്‍.പി.എസില്‍ കൃഷി വകുപ്പിന്റെയും കാര്‍ഷിക ക്ലബ്ബിന്റെയും നേതൃത്വത്തില്‍ 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതി തുടങ്ങി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.
സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനവും വിത്തുവിതരണവും പി.ടി.എ.പ്രസിഡന്റ് എ.ജയന്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ എ.കെ.പ്രഭാകരന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ റിജു ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

August 01
12:53 2017

Write a Comment

Related News