SEED News

നെല്ലിക്കുഴി ഹൈസ്‌കൂളില്‍ പ്ലാവിലക്കൂമ്പിളില്‍ ഔഷധക്കഞ്ഞി വിതരണം

നെല്ലിക്കുഴി :- നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളില്‍ കര്‍ക്കടകത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഔഷധക്കഞ്ഞി വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കര്‍ക്കിടകത്തോടനുബന്ധിച്ച് സ്‌കൂളില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദശപുഷ്പ -പത്തില പ്രദര്‍ശനം, ഔഷധത്തോട്ട നിര്‍മാണം തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ഥികള്‍ക്കും ഔഷധക്കഞ്ഞി വിതരണം നടത്തിയത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജാസ്മിന്‍ ലീജിയ , എസ് എം സി ചെയര്‍മാന്‍ പി ബി അനസ്, സീഡ്  കോഡിനേറ്റര്‍ കെ ബി സജീവ്, സതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു

August 02
12:53 2017

Write a Comment

Related News