SEED News

നാട്ടു മാവുകളുടെ സംരക്ഷകരായി പൊയ്ക സീഡ് ക്ലബ്

വടാട്ടുപാറ :  

പൊയ്ക

    ഗവണ്മെന്റ് ഹൈ സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാട്ടുമാവുകളുടെ സംരക്ഷണത്തിനായി ക്ലബ്‌ അംഗങ്ങൾ മാവിൻ തൈ കൾ നട്ടു. നമ്മുടെ നാട്ടിൽ അന്യമായി കൊണ്ടിരിക്കുന്ന നാട്ടു ഫലവൃക്ഷങ്ങളെ സംരക്ഷിക്കുക എന്നതാണ് ലക്‌ഷ്യം. മാവിൻ തൈകൾക്ക് പുറമേ ആത്ത, മുട്ടിൽ പുളി, സീത പഴം, മുള്ളാത്ത, അമ്പഴം തുടങ്ങിയവ അപൂർവ്വ ഇനം ഫലവൃക്ഷങ്ങളും സ്കൂളിൽ നട്ടു സംരക്ഷിക്കുന്നു. പൂർവ വിദ്യാർഥിതികളെ കൂടി പങ്കാളികൾ ആക്കി കൊണ്ടുള്ള ഈ സംരഭത്തിന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും സാമൂഹ്യ പ്രവർത്തകനുമായ വിഷ്ണു S സ്വന്തം ജന്മദിനത്തിൽ സ്കൂൾ കോംബണ്ടിൽ നാട്ടു മാവിൻ തൈ നട്ടു നിർവഹിച്ചു.

August 02
12:53 2017

Write a Comment

Related News