SEED News

നാട്ടുതനിമ തിരിച്ചുപിടിക്കാൻ മാതൃഭൂമി സീഡ് നാട്ടുമാഞ്ചോട്ടിൽ പദ്ധതി


കടന്നപ്പള്ളി: നാട്ടുമാവുകള്‍ ഇല്ലാതായതോടെ പുതുതലമുറയ്ക്ക് നഷ്ടമായ നാട്ടുതനിമയെ തിരിച്ചുപിടിക്കാനായി മാതൃഭൂമി സീഡ് 'നാട്ടുമാഞ്ചോട്ടില്‍' പദ്ധതി. മാവുകളില്ലാതായതോടെ നാട്ടിന്‍പുറങ്ങള്‍ക്കില്ലാതായ ചൈതന്യം വീണ്ടെടുക്കുകയെന്ന സന്ദേശവുമായാണ് ജില്ലയിലെ വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത്. 
ലോക പ്രകൃതിസംരക്ഷണദിനമായ വെള്ളിയാഴ്ച അപ്പൂപ്പനും അമ്മൂമ്മയും കുട്ടികള്‍ക്കൊപ്പം ചേര്‍ന്നാണ് തെക്കേക്കര ഗവ. എല്‍.പി. സ്‌കൂളില്‍ നാട്ടുമാവിന്‍തൈകള്‍ നട്ടത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കടന്നപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
 കേരളത്തില്‍ പല മുന്നേറ്റങ്ങള്‍ക്കും നേതൃത്വം നല്‍കിയ മാതൃഭൂമി നാട്ടുമാവിന്‍തൈകളുടെ വ്യാപനത്തിനായി നടത്തുന്ന ഈ പ്രവര്‍ത്തനം പ്രകൃതിസംരക്ഷണത്തില്‍ വന്‍ മുന്നേറ്റത്തിനുതുടക്കമാവുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തംഗം ടി.വി.സുധാകരന്‍ അധ്യക്ഷതവഹിച്ചു.
 ഒരേക്കര്‍ പറമ്പില്‍ 55 നാട്ടുമാവിന്‍തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ടത്. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. 
ബ്ലോക്ക് പഞ്ചായത്തംഗം കെ.മോഹനന്‍ സീഡ് കണ്‍വീനര്‍ ദേവരാഗിന് നാട്ടുമാവിന്‍തൈ വിതരണംചെയ്തു. പ്രഥമാധ്യാപിക എം.സുല്‍ഫത്ത്, പഞ്ചായത്തംഗം കെ.ബിന്ദു, ബാലസഭാ സെക്രട്ടറി പി.വി.നിവേദ്യ, ബി.പി.ഒ. കെ.രാജേഷ്, പി.ടി.എ. പ്രസിഡന്റ് പി.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ആയിരത്തോളം നാട്ടുമാവിന്‍തൈകള്‍ നട്ട് സീഡ് പ്രവര്‍ത്തകര്‍ ലോക പ്രകൃതിസംരക്ഷണദിനം ആചരിച്ചു.















August 04
12:53 2017

Write a Comment

Related News