SEED News

നാട്ടുമാവിൻ തൈകളും നാടൻ തെങ്ങിൻ തൈകളും നട്ട് സീഡംഗങ്ങൾ



കൂത്തുപറമ്പ്: സ്‌കൂള്‍ വളപ്പില്‍ നാട്ടുമാവിന്‍ തൈകളും നാടന്‍ തെങ്ങിന്‍ തൈകളും നട്ട് പ്രകൃതിസംരക്ഷണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ് കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാട്ടുമാവുകളെയും നാടന്‍ തെങ്ങിനങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ തന്നെ പാകി മുളപ്പിച്ചെടുത്ത തൈകളാണ് സ്‌കൂള്‍ വളപ്പില്‍   നട്ടുപിടിപ്പിച്ചത്. ലോക പ്രകൃതിസംരക്ഷണ ദിനത്തില്‍ നടന്ന പരിപാടി കെ.സി.ചന്ദ്രന്‍ തെങ്ങിന്‍തൈ നട്ട്   ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. സീഡ്ക്ലബ്ബ് കണ്‍വീനര്‍ കെ.രാജന്‍, വിദ്യാര്‍ഥികളായ കൃഷ്ണചന്ദ്രന്‍, സിദ്ധാര്‍ഥ്, പ്രിയനന്ദ പ്രകാശ്, നന്ദന, അപര്‍ണ, സാനിയ രാരിഷ്, ദേവപ്രിയ, സഞ്ചയ്, ദിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പത്ത് തെങ്ങിന്‍ തൈകളും 25 നാട്ടുമാവിന്‍ തൈകളുമാണ് നട്ടത്.


















August 04
12:53 2017

Write a Comment

Related News