SEED News

വെങ്ങര ഹിന്ദു എല്.പി. സ്കൂള് സീഡ് ക്ലബ്ബ് ഉദ്ഘാടനം




വെങ്ങരെ ഹിന്ദു എല്.പി. സ്‌കൂള് സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം പരിസ്ഥിതിപ്രവര്ത്തകനും അധ്യാപകനുമായ അരയമ്പത്ത് കുഞ്ഞിക്കൃഷ്ണന് നിര്വഹിച്ചു. പ്രകൃതിസംരക്ഷണദിനാചരണവും ഇതോടൊപ്പം നടത്തി. പ്രത്യേക ക്ലാസുമുണ്ടായിരുന്നു.
സ്‌കൂള് പരിസരം നാട്ടുമാവിന് തണലിലാക്കാനുള്ള ഇടപെടലും സീഡ് ക്ലബ്ബ് തുടങ്ങി. ഒരുവിദ്യാര്‍ഥിയുടെ രക്ഷിതാവായ മൈമൂനത്ത് നട്ടുമുളപ്പിച്ച 41 ഇനങ്ങളിലുള്ള 200 നാട്ടുമാവിന്തൈകളാണ് കുട്ടികള്ക്ക് നല്കിയത്.
ഇത് സ്‌കൂള്പറമ്പില് നട്ടുപിടിപ്പിച്ചു. ചടങ്ങില് മൈമൂനത്തിനെ ഉപഹാരംനല്കി ആദരിച്ചു.
























August 04
12:53 2017

Write a Comment

Related News