SEED News

മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി

അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപുറം എ.എം.എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. പി.ടി.എ. പ്രസിഡൻറ് സുബൈർ തൂമ്പത്ത് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ സി. മുഹമ്മദാലി അധ്യക്ഷനായി. 
20 സെന്റ് സ്ഥലത്താണ് പച്ചക്കറിക്കൃഷി നടത്തുന്നത്. വിദ്യാലയത്തിനാവശ്യമായ പച്ചക്കറി തയ്യാറാക്കുകയാണ് സീഡ് അംഗങ്ങളുടെ ലക്ഷ്യം. പ്രധാനാധ്യാപകൻ സി.ടി. മുരളീധരൻ,  ഷാഹിന സലീം, എൻ. സുനീറ, മുസ്തഫ മാമ്പള്ളി, വി. ഗഫൂർ, പി. രവിശങ്കർ, സീഡ് കോ-ഓർഡിനേറ്റർ എം.പി. മിനീഷ, എൻ. സക്കീർ, ഹുസൈൻ കല്ലറയ്ക്കൽ, പി.പി. നസീർ ബാബു, കെ. മിന്നത്ത്, കെ. ഹബീബ, കെ. സുബൈദ എന്നിവർ സംസാരിച്ചു.

August 04
12:53 2017

Write a Comment

Related News