SEED News

പച്ചക്കറി സ്വാശ്രയത്വത്തിന് സീഡ്ക്ലബ്ബ് അംഗങ്ങളും

അലനല്ലൂർ: എ.എം.എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തനം തുടങ്ങി. പച്ചക്കറി സ്വാശ്രയത്വത്തിനായുള്ള പ്രവർത്തനങ്ങളോടെ കേരളസർക്കാരിന്റെ ‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിയുമായി സഹകരിച്ച് 60വീടുകളിൽ പച്ചക്കറിക്കൃഷിക്കുള്ള വിത്തുകളും കാർഷിക ലഘുലേഖയും വിതരണംചെയ്തു. കൃഷി അസിസ്റ്റൻറ് മോഹൻദാസ് പദ്ധതി ഉദ്ഘാടനംചെയ്തു. 
കെ.എ. സുദർശനകുമാർ അധ്യക്ഷനായി. സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾവളപ്പിലെ 10 സെൻറിലും പച്ചക്കറിക്കൃഷി നടത്തും. എ.എം. ഷഹർബാൻ, പി.വി. ജയപ്രകാശ്, മുബീന. കെ.എ. അനീസ പുല്ലോടൻ, ജംഷിയ, നിദ, അഫ്നാൻ തുടങ്ങിയവർ സംസാരിച്ചു.

August 04
12:53 2017

Write a Comment

Related News