SEED News

വിഷമില്ലാത്ത പച്ചക്കറിയൊരുക്കി ഇയ്യത്തിങ്ങല് സ്‌കൂള്





വാഴയൂര്: ഇയ്യത്തിങ്ങല് എ.എം. എല്.പി. സ്‌കൂളില് പച്ചക്കറിക്കൃഷി ആരംഭിച്ചു. 'വിഷരഹിത പച്ചക്കറി' എന്ന ലക്ഷ്യത്തോടെ, സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് അധ്യാപകരുടെ സഹായത്തോടെയാണ് വിദ്യാര്ഥികള് കൃഷി ആരംഭിച്ചത്. 
മണ്ണും പൂഴിയും എല്ലുപൊടിയും ചാണകവും ചകിരിച്ചോറും ചേര്ത്ത് പ്രത്യേകം സജ്ജീകരിച്ച കവറുകളില് വിവിധയിനം പച്ചക്കറികളും പഴവര്ഗ്ഗങ്ങളും കൃഷിചെയ്യുന്നരീതി അധ്യാപകര് വിദ്യാര്ഥികള്ക്കു പരിചയപ്പെടുത്തി.
പ്രഥമാധ്യാപകന് സി. അബ്ദുള്ഗഫൂര് ഉദ്ഘാടനംചെയ്തു. സീഡ് കോ-ഓര്ഡിനേറ്റര് പി. ഷഫീക്ക് പരിശീലനപരിപാടിക്ക് നേതൃത്വംനല്കി. പി. ടി.എ. പ്രസിഡന്റ്് ഇ.സി. സുനില്, എം.ടി.എ. പ്രസിഡന്റ് പ്രസീത തുടങ്ങിയവര് സംസാരിച്ചു.


August 05
12:53 2017

Write a Comment

Related News