SEED News

കരനെൽ കൃഷിക് തുടക്കമായി

കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ സീഡ് - ജൈവ വൈവിധ്യക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന  കരനെല്കൃഷി വിത്തുവിത  ഉത്‌ഘാടനം മണലൂർ പഞ്ചായത്ത് പ്രസിഡണ്ട് സീത ഗണേഷ് നിർവഹിക്കുന്നു.


കാഞ്ഞാണി : കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ സീഡ് - ജൈവ വൈവിധ്യക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരനെല്കൃഷിക്ക് തുടക്കമിട്ടു.വിത്ത് വിത ഉത്‌ഘാടനം മണലൂർ പഞ്ചായത്ത് പ്രസിഡണ്ട് സീത ഗണേഷ് നിർവഹിച്ചു .കണിയാംപറമ്പിൽ രഘുരാമൻ കൃഷിക്കായി സ്ഥലം വിട്ടുകൊടുത്തു.ചടങ്ങിൽ മണലൂർ കൃഷി ഓഫീസർ മാലിനി വിദ്യാർഥികൾക്കു കര നെൽ കൃഷി ചെയ്യുന്നതിനെ കുറിച്ച് നിർദ്ദേശം നൽകി. പ്രധാന അദ്ധ്യാപിക മിനി,സ്കൂൾ മാനേജർ പി.കെ.വേലായുധൻ,സമാജം പ്രസിഡന്റ് കെ.ബി. രാജീവ്,വാർഡ് മെമ്പർമാരായ വിജി ശശി,സിന്ധു ശിവദാസ് എന്നിവർ സംസാരിച്ചു. സീഡ് - ജൈവ വൈവിധ്യക്ലബ്ബിന്റെ കൺവീനർ പ്രദീപ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.


August 05
12:53 2017

Write a Comment

Related News