SEED News

പ്രകൃതി സംരക്ഷണ ദിനത്തില്‍ കുട്ടികള്‍ക്ക് നാട്ടുമാവിന്‍ തൈ വിതരണം ചെയ്ത


പത്തനംതിട്ട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ഷെരീഫ് വെട്ടിപ്പുറം
ഗവ. എല്‍.പി. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് അബ്ദുല്‍ ഖാദറിന് മാവിന്‍തൈ നല്‍കി പ്രകൃതിസംരക്ഷണദിനം ഉദ്ഘാടനം ചെയ്യുന്നുപ്രകൃതിസംരക്ഷണത്തിന്
നാട്ടുമാവിന്‍തൈകള്‍
പത്തനംതിട്ട: പ്രകൃതി സംരക്ഷണ ദിനത്തില്‍ കുട്ടികള്‍ക്ക് നാട്ടുമാവിന്‍ തൈ വിതരണം ചെയ്ത മാതൃഭൂമി സീഡ് ക്‌ളബ് അംഗങ്ങള്‍. വെട്ടിപ്പുറം ഗവ. എല്‍.പി. സ്‌കൂളിലെ സീഡ് ക്‌ളബ് അംഗങ്ങളാണ് തൈ വിതരണം നടത്തിയത്. പ്രകൃതിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും സുസ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഹെഡ്മാസ്റ്റര്‍ പി.ജി.സതീഷ്‌കുമാര്‍ ക്‌ളാസെടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ഷെരീഫ്, പി.ടി.എ. പ്രസിഡന്റ് എം. അബ്ദുല്‍ ഖാദറിന് മാവിന്‍തൈ വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് അവയെ വരും തലമുറയ്ക്കായി കാത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബീനാ ഷെരീഫ് പറഞ്ഞു. സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ രമാഭായി.പി, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാവിന്‍ തൈയോടൊപ്പം മറ്റ് തൈകളും വിതരണം ചെയ്തു.



August 05
12:53 2017

Write a Comment

Related News