SEED News

നേത്രപരിശോധന ക്യാമ്പുമായി മാതൃഭൂമി സീഡ് ക്ലബ്ബ്

ഏനാദിമംഗലം: ഇളമണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നേത്രപരിശോധന ക്യാമ്പ് നടത്തി. പത്തനാപുരം പ്രിസൈസ് കണ്ണാശുപത്രിയുമായി ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.രാജശ്രീ ഉദ്ഘാടനം ചെയ്തു. ഡോ.ഡാനിയേല്‍ ജോര്‍ജ് നേതൃത്വം നല്കി. സ്‌കൂള്‍ പ്രഥമാധ്യാപിക എസ്.രാജശ്രീ, കെ.ആര്‍.ഹരീഷ്, സതികുമാര്‍, സീഡ് കോഓര്‍ഡിനേറ്റര്‍ ജി.സഞ്ജീവ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കൊപ്പം പൊതുജനങ്ങളും ക്യാമ്പില്‍ പങ്കാളികളായി.

August 05
12:53 2017

Write a Comment

Related News