SEED News

നാട്ടുമാഞ്ചോട്ടിൽ പദ്ധതി തുടങ്ങി

പേരാമ്പ്ര: നാട്ടു മാങ്ങയുടെ മാധുIര്യം വരും തലമുറയ്ക്ക് പകർന്നു നൽകാൻ നരയംകുളം എ.യു.പി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങൾ 'നാട്ടുമാഞ്ചോട്ടിൽ' പദ്ധതിയാരംഭിച്ചു. പ്രദേശത്തു നിന്നും ശേഖരിച്ച നാടൻ മാങ്ങാഅണ്ടികൾ പ്രത്യേകം തയ്യാറാക്കി മുളപ്പിച്ച് തൈകളാക്കി മുഴുവൻ വീടുകളിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. പഴയ തലമുറയുടെ മനസ്സിലും നാവിലും ഓർമ്മയിലും നിറഞ്ഞു നിൽക്കുന്ന മാമ്പഴക്കാലത്തിന്റെ മാധുര്യം കാത്തു വക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഒരു കാലത്ത് സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സൗഹൃദങ്ങൾ പൂത്തിരുന്ന മാഞ്ചുവടുകൾ ഇന്നില്ലാതാവുകയാണ്.  നമ്മുടെ നാട്ടിൽ സുലഭമായിരുന്ന നാട്ടുമാവ്, മൽഗോവ, ചേലൻ, മൂവാണ്ടൻ തുടങ്ങിയവയുടെ തൈകളാണ് തയ്യാറാക്കി വിതരണം ചെയ്യുന്നത്. സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ  രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി അളകനന്ദ ആദ്യ തൈ വിതരണം ചെയ്തു കൊണ്ട് 'നാട്ടുമാഞ്ചോട്ടിൽ' പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബ് കോർഡിനേറ്റർ രബീഷ്ബാബു, അധ്യാപകരായ കെ.കെ.രാധാകൃഷ്ണൻ, സിന്ധു, ആശ, ലിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

August 07
12:53 2017

Write a Comment

Related News