SEED News

മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കായി ശില്പശാല നടത്തി

ആലപ്പുഴ: മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കായി ശില്പശാല നടത്തി. 
ശനിയാഴ്ച മാതൃഭൂമി പ്രസിൽ നടന്ന ക്യാമ്പിൽ സീനിയർ സബ് എഡിറ്റർ സംജദ് നാരായണൻ, ചീഫ് ഫോട്ടോഗ്രാഫർ സി.ബിജു, സ്റ്റാഫ് റിപ്പോർട്ടർ കെ.എ.ബാബു, മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ കണ്ണൻ നായർ എന്നിവർ ക്ലാസ് നയിച്ചു.
തുടർന്ന് പ്രസിന്റെ പ്രവർത്തനങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തി.
 മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ് കുമാർ, സീഡ് എസ്.പി.സി.ഒ. വി.എസ്.ജോൺസൺ എന്നിവർ പ്രസംഗിച്ചു.
മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കായി നടത്തിയ ശില്പശാലയിൽ പങ്കെടുത്തവർ -പുന്നപ്ര 
ഡോ.ബി.ആർ. അംബേദ്കർ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സീഡ് റിപ്പോർട്ടർ 11-ാം ക്ലാസ് വിദ്യാർഥിനി സജന പകർത്തിയ ചിത്രം

August 12
12:53 2017

Write a Comment

Related News