SEED News

വാര്‍ത്തകളെ അടുത്തറിഞ്ഞ് സീഡ് റിപ്പോര്‍ട്ടര്‍മാര്‍

കോട്ടയം: കണ്ണും കാതും തുറന്നുവെച്ച് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനൊരുങ്ങി സീഡ് റിപ്പോര്‍ട്ടര്‍മാര്‍. നാട്ടുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരംകണ്ട സീഡ് റിപ്പോര്‍ട്ടര്‍ അമിതാ ബൈജു ഉള്‍പ്പെടെയുള്ളവര്‍ ആവേശപൂര്‍വം പരിശീലനത്തിനെത്തി.

പത്ര, ദൃശ്യ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടിങ് രീതികളും പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടല്‍ നടത്തേണ്ടതെങ്ങനെയെന്നും കുട്ടികള്‍ പരിചയപ്പെട്ടു. മാധ്യമസ്ഥാപനത്തില്‍ വാര്‍ത്തകള്‍ തയ്യാറാക്കുന്നതു മുതല്‍ അച്ചടിക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളും ചാനല്‍ സ്റ്റുഡിയോയുമെല്ലാം ഇവര്‍ക്ക് അടുത്തറിയാനായി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ വിദഗ്ധ പരിശീലനം കുട്ടികള്‍ക്കൊപ്പമെത്തിയ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ആസ്വദിച്ചു.സീഡ് റിപ്പോര്‍ട്ടര്‍മാരായെത്തിയ കൊച്ചു മിടുക്കന്മാരും മിടുക്കികളും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. സമൂഹത്തിന്റെ കാവലാളാകാനുറച്ചാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ മുതല്‍ മൂന്നാംക്ലാസുകാരി ആമിന സെലിം വരെ മാതൃഭൂമി കോട്ടയം യൂണിറ്റില്‍നിന്ന് മടങ്ങിയത്.

August 14
12:53 2017

Write a Comment

Related News