SEED News

ഞങ്ങൾ ഇനി ഭൂമിയുടെ സ്വന്തം ലേഖകർ

മാതൃഭൂമി സീഡ് റിപ്പോർട്ടർ

ഞങ്ങൾ ഇനി ഭൂമിയുടെ സ്വന്തം ലേഖകർ 

തൊടുപുഴ: പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങൾ ചെയ്തിതിട്ട് മുങ്ങുന്നവർ ജാഗ്രതേ! ഇനി മുതൽ നിങ്ങൾ സീഡ് റിപ്പോർട്ടമ്മാരുടെ നിരീക്ഷണത്തിലാണ്. ഇതിനായി ജില്ലയിൽ നാൽപതോളം സ്കൂളുകളിലെ  സീഡ് റിപ്പോർട്ടർമാർ പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകി. 
 പരിസ്ഥിതി, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ വാർത്തകൾ എഴുതുവാനാണ് സീഡ് റിപ്പോർട്ടർമ്മാർക്ക് പരിശീലനം നൽകിയത്. കുട്ടികൾ തയ്യാറാക്കുന്ന യോഗ്യമായ വാർത്തകൾ മാതൃഭൂമി പത്രം, മാതൃഭൂമി ന്യൂസ് എന്നിവയിലൂടെ പൊതു ജനങ്ങളിൽ എത്തിക്കും. 

തൊടുപുഴ ഡി പോൾ പബ്ബിക് സ്കൂളിൽ നടന്ന ശില്പശാലയിൽ തൊടുപുഴ മാതൃഭൂമി ചീഫ് കറസ്പോണ്ടന്റ് ഡോ.എബി.പി. ജോയി, മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ ജീവ് ടോം മാത്യു എന്നിവർ ക്ലാസ്സ് നയിച്ചു. ഡി പോൾ പബ്ബിക് സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോസ് ചേറ്റൂർ, മാതൃഭൂമി സെയിൽസ് ഓർഗനൈസർ ഷാജൻ എം.കെ എന്നിവർ പങ്കെടുത്തു. 

August 14
12:53 2017

Write a Comment

Related News