SEED News

നാല്‍പത് ഇനം നാട്ടുമാവുകളുമായി നെല്ലിക്കുഴി ഗവ. സ്‌കൂള്‍ സീഡ് ക്ലബ്ബ്

നെല്ലിക്കുഴി :- നെല്ലിക്കുഴി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബ് 40 ഇനം നാട്ടുമാവുകളുടെ പ്രദര്‍ശനം നടത്തി. സീഡ് കോഡിനേറ്റര്‍ കെ ബി സജീവിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള പ്രദേശങ്ങളില്‍ നിന്നും വിത്തുകള്‍ ശേഖരിച്ച് നട്ടുമുളപ്പിച്ചതാണ് ഇവ. മൂവാണ്ടന്‍, ചന്ദ്രക്കാരന്‍, പ്രിയൂര്‍, കോട്ടുക്കോണം, കുറ്റിയാട്ടൂര്‍, പുളിച്ചി, താളിമാവ്, കര്‍പ്പൂരന്‍, ഓളോര്‍, കിളിച്ചുണ്ടന്‍ തുടങ്ങിയ നാല്‍പതോളം മാവുകളാണ് പ്രദര്‍ശനത്തിലുളളത്. ഇവയുടെ വിത്തും കുട്ടികള്‍ ശേഖരിച്ചു സൂക്ഷിച്ചിട്ടുണ്ട്.  സ്‌കൂളിലും പരിസരത്തും നാട്ടുമാവുകള്‍ വെച്ചുപിടിപ്പിച്ചുകൊണ്ടിരിക്കുകയാണ് സീഡ് അംഗങ്ങള്‍. 'കൂടാതെ നാട്ടുമാവുകള്‍ നാടിന്റെ നന്മക്ക്' എന്ന പ്രൊജക്ട് പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്നു. വീടുകളിലെ നാട്ടുമാവുകളുടെ വിവരശേഖരണം നടത്തി ആവശ്യക്കാര്‍ക്ക് മാവുകള്‍ നല്‍കുകയാണ് പ്രൊജക്ടിന്റെ ലക്ഷ്യം. നെല്ലിക്കുഴി കൃഷിഭവന്‍ സംഘടിപ്പിച്ച കാര്‍ഷിക പ്രദര്‍ശന സ്റ്റാളില്‍ നാട്ടുമാവുകളുടെ പ്രദര്‍ശനം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഹെഡ്മിസ്ട്രസ് ജാസ്മിന്‍ ലീജിയ, പി ടി എ പ്രസിഡന്റ് ഷാജി പറമ്പില്‍ , സി പി അബു, സതീഷ് ബാബു എന്നിവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.

August 16
12:53 2017

Write a Comment

Related News