SEED News

കാമുക്ക് ശ്രീനാരായണ സ്‌കൂളിൽ 'നക്ഷത്രവനം' തുടങ്ങി



കാഞ്ഞാണി: കാരമുക്ക് ശ്രീനാരായണ ഗുപ്തസമാജം ഹയർ സെക്കണ്ടറി സ്‌കൂളിൽ സീഡ് - ജൈവവൈവിധ്യ ക്ലബിന്റെ ആഭിമുഖ്യത്തിൽ  ദശപുഷ്പങ്ങളെ പരിചയപ്പെടുത്തലും അവയുടെ ഔഷധ ഗുണങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും നടന്നു. റിട്ട. ആയുർവേദ ഡോക്ടർ പീതാംബരൻ പരിപാടികൾക്ക് നേതൃത്വം നൽകി. ഇതോടൊപ്പം വിദ്യാലയത്തിലെ ഔഷധ സസ്യങ്ങളെ പരിചയപ്പെടലും നടന്നു. വിദ്യാലയാങ്കണത്തിൽ ജന്മനക്ഷത്ര വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് കെ.ബി. രാജീവ് നിർവഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക കെ.കെ. മിനി, പിടിഎ വൈസ് പ്രസിഡന്റ് സുധീർ പൊറ്റേക്കാട്, മെമ്പർ സൗമ്യ ഷാജി, സീഡ് ക്ലബ് കൺവീനർ പ്രദീപ് എന്നിവർ സംസാരിച്ചു.
ചിത്രം:17dasapushpangalseed കാരമുക്ക് ഗുപ്തസമാജം ഹയർ സെക്കണ്ടറി സ്‌കൂളിൽ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ നിന്നും.


August 16
12:53 2017

Write a Comment

Related News