SEED News

സീഡ് റിപ്പോർട്ടർമാർക്ക് പരിശീലനം

പാലക്കാട്: മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രകൃതിസംരക്ഷണത്തിനും പൊതുജനാരോഗ്യപരിപാലനത്തിനും ആവിഷ്കരിച്ച ആശയങ്ങളാണ് സീഡ് പോലീസും സീഡ് റിപ്പോർട്ടറും.  ഇതിൽ സീഡ് റിപ്പോർട്ടർമാരുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ  ആഗസ്റ്റ് 11ന്  10 മണിക്ക് പാലക്കാട് താരേക്കാട് ഫൈൻ ആർട്സ്  സൊസൈറ്റി ഹാളിൽ  (ഗവ. മോയൻ  സ്കൂളിന്  സമീപം) ശില്പശാല  നടത്തും. ശില്പശാലയിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥിയുടെ വിവരങ്ങൾ അവരുടെ പാസ്പോർട്ട് സൈസ് കളർഫോട്ടോസഹിതം (ഫോട്ടോയുടെ പിറകിൽ വിദ്യാർഥിയുടെ പേരെഴുതിയത്)   ഓഗസ്റ്റ് എട്ടിനകം മാതൃഭൂമി പാലക്കാട്  ഓഫീസിലേക്ക് തപാലിലോ  mbipkdseed@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കോ അധ്യാപകർ അയയ്ക്കണം. ഇ-മെയിൽ അയയ്ക്കുമ്പോൾ ഫോട്ടോക്ക്  കുട്ടിയുടെ പേര് ഫയൽനെയിം ആയി നൽകണം. ഫോൺ: 9846661983.

August 17
12:53 2017

Write a Comment

Related News